Friday, May 17, 2024
spot_img

അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം; ജമ്മുവിലെ ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും

ശ്രീനഗർ: ജമ്മു ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും. ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഐഎയ്‌ക്ക് കൈമാറി. വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ സ്‌ഫോടകവസ്‌തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് നിഗമനം. ആക്രമണത്തിൽ രണ്ട് പേർക്ക് സാരമായ പരിക്കേറ്റിരുന്നു.

എന്നാൽ ജമ്മു വിമാനത്താവളത്തിൽ ഞായറാഴ്‌ചയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് നാഷണല്‍ കോണ്‍ഫറൻസ് ആരോപിച്ചു. ആക്രമണം പാകിസ്ഥാൻ ഭീകരതയുടെ പുതിയ മാനമാണെന്ന് പ്രവിശ്യ പ്രസിഡന്‍റ് ദേവേന്ദർ സിങ് പറഞ്ഞു. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ആളപായമില്ലാത്തതും ഐ.ഇ.ഡി നിര്‍വീര്യമാക്കിയതും ആശ്വാസകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനുപിന്നാലെ ഇന്നും, ഇന്നലെയുമായി ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ, ഒരു പാകിസ്ഥാൻ തീവ്രവാദിയും, ലഷ്‌കര്‍ കമാന്‍ഡറും കൊല്ലപ്പെട്ടു. ലഷ്‌ക്കറിന്റെ പ്രധാന നേതാക്കളിലൊരായ നദീം അബ്രാറാറാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരും കൊല്ലപ്പെട്ടത്. ദേശീയപാതയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സൈനികർ പ്രദേശത്ത് തമ്പടിച്ചത്. ഇതേതുടർന്ന് ദേശീയപാതയിൽ വിന്യസിച്ച ജമ്മു പോലീസ് സേനയും, സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles