Sunday, January 4, 2026

ഒടുവിൽ പടിയിറക്കം : ആനാവൂര്‍ നാഗപ്പനെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനമായി, വി.ജോയ് എംഎൽഎ സ്ഥാനമേൽക്കും

തിരുവനതപുരം : തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി സ്ഥാനമേൽക്കാൻ വർക്കല എംഎൽഎയായ വി.ജോയ്. ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സംസ്ഥാന സമിതി .അംഗങ്ങളുടെ യോഗത്തിൽ ധാരണയായി. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആനാവൂര്‍ നാഗപ്പനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ പത്ത് മാസത്തോളമായി ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വിഭാഗീയതയാണ് നാഗപ്പനെതിരെ പകരക്കാരനെ കണ്ടെത്തുന്നതിൽ വെല്ലുവിളിയായത്.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു .ആര്യ രാജേന്ദ്രന്റെ കത്ത് വിവാദവും സിപിഐഎമ്മിന്റെ മറ്റു പ്രശ്‌നങ്ങളും വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മറ്റാൻ തീരുമാനിച്ചത്.

Related Articles

Latest Articles