Wednesday, October 14, 2026

വിമാനയാത്രക്കിടെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖർ മിശ്ര ; പ്രതിയെ ചോദ്യം ചെയ്യും

വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായിയായ ശേഖർ മിശ്രയെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവം വിമാനകമ്പനി പോലീസിനെ അറിയിക്കാൻ വൈകിയതായി ആരോപണമുണ്ട്. നവംബർ 26ന് നടന്ന സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചത് 28നാണ്

സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് ബിസിനസ് ക്ലാസിൽ വെച്ച് സംഭവം നടന്നത്. 70 വയസ്സുള്ള സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു

Related Articles

Latest Articles