Wednesday, December 24, 2025

മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല ! കൊയിലാണ്ടി വിഷയത്തിൽ പോസ്റ്റ് മുക്കിയ സ്വരാജിനെ ട്രോളി സന്ദീപ് വാചസ്പതി

കൊയിലാണ്ടിയിലെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കൊലയ്‌ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് പറഞ്ഞുകൊണ്ട് എം. സ്വരാജ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് വാരിയലക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്. വാഹനത്തിൽ മൈക്ക് കെട്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച് നാദാപുരത്ത് 1988ൽ ഒമ്പത് മുസ്ലിങ്ങളുടെ ജീവൻ എടുത്തു. സത്യാനന്തര കാലത്ത് അത് ഫേസ്ബുക്ക് വഴി എന്നേയുള്ളൂ.. പക്ഷെ, ഒത്തില്ല എന്നാണ് എം സ്വരാജിന് മറുപടിയായി സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, സ്വരാജിനെ കൂടാതെ, എം വിജിൻ എംഎൽഎ, പി.കെ ശശി എന്നിവരും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണം നടത്താൻ ഫേസ്ബുക്കിലൂടെ ശ്രമിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ സിപിഎം പ്രവർത്തകനായിരുന്ന പ്രതിയെ പോലീസ് പിടികൂടിയതോടെ എൽഡിഎഫ് നേതാക്കൾ പോസ്റ്റ് തിരുത്തി മൗനത്തിലാണ്.

Related Articles

Latest Articles