Thursday, January 8, 2026

മന്ത്രി ആർ ബിന്ദുവിന്റെ വാഹനത്തിന് വഴി നൽകിയില്ല: മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശ്ശൂർ: മന്ത്രി ആർ ബിന്ദുവിന്റെ (R Bindu) വാഹനം കടന്നു പോകാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി കയ്പ്പമംഗലം സ്വദേശി ആനന്ദഭവനത്തിൽ സൂരജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വാഹനത്തെ കടന്നു പോകാൻ അനുവദിച്ചില്ലെന്നും പ്രകോപനപരമായി സംസാരിച്ചെന്നുമാണ് പോലീസിന്റെ വാദം.

ദേശീയപാതയിൽ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷന്റെ സർവീസ് റോഡിലായിരുന്നു സംഭവം നടന്നത് . എറണാകുളത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്ക് സർവീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്‌നൽ ജംഗ്ഷനിൽ എത്തിയപ്പോൾ തുടരെ ഹോൺ അടിച്ചിട്ടും മുന്നിൽ കിടന്ന മിനിലോറി വഴി നൽകിയില്ല. പുറത്തിറങ്ങിയ സൂരജ് തുടരെ ഹോൺ മുഴക്കിയതിന് ക്ഷോഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായാണ് വിവരം.

Related Articles

Latest Articles