Saturday, January 10, 2026

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം. പാലക്കാട്ട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബിജെപി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളജിലേക്ക് ആവശ്യമായ കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തില്ലെങ്കിൽ, അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എം പി രാധാകൃഷ്ണനെ പാർലമെന്റിൽ വച്ച് കണ്ടപ്പോൾ ഇവിടെ ഒരു മെഡിക്കൽ കോളജ് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോൾ അറിയില്ലെങ്കിൽ, ഇന്നു മുതൽ അറിയാൻ വളരെ ആഴത്തിൽ ഒരു ശ്രമം നടത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Latest Articles