Saturday, May 18, 2024
spot_img

വെള്ളിമലയിൽ കൊണ്ടുപോകുമെന്നത് തെറ്റായ വാർത്തകൾ; അരിക്കൊമ്പന്റെ പുനരധിവാസം ഇനി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

അരിക്കൊമ്പനെ വെള്ളിമലയിൽ കൊണ്ടുപോകുമെന്നത് തെറ്റായ വാർത്തകൾ ആണെന്നും ഇനി അരിക്കൊമ്പന്റെ പുനരധിവാസം കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ ആയിരിക്കുമെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യതയുള്ളതിനാൽ ആണ് സ്ഥലം കൃത്യമായി വെളിപ്പെടുത്താത്തതെന്നും വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് ആണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്ത് വെച്ചാണ് മയക്കുവെടി വെച്ചത്. തുടർന്ന് കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ വാഹനത്തിൽ കയറ്റിയത്

Related Articles

Latest Articles