Monday, May 20, 2024
spot_img

ഗണപതിക്ക് ഇങ്ങനെ ഏത്തമിടുന്നത് ഉത്തമം! ഭക്തർക്ക് ലഭിക്കുന്നതോ ഇരട്ടി ഗുണം

വിഘ്‌നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീല്‍‍. മറ്റു ദേവീദേവന്മാര്‍ക്ക് ഏത്തമിടീല്‍ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച്‌ വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവര്‍ന്നുമാണ് ഏത്തമിടുന്നത്.

ഗണപതിക്കു മുന്നില്‍ ഏത്തമിടുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഗണപതി ഭഗവാന്‍ വൈകുണ്ഠത്തിലൂടെ ചുറ്റിപ്പറ്റി നടന്നു. ഈ സമയത്തു ഭഗവാന്റെ സുദര്‍ശനചക്രം കാണാനിടയായി. എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിlordganeeshaണപതി ചക്രായുധം വായിലിട്ടു. വിഴുങ്ങാന്‍ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി കള്ളത്തരത്തില്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ചക്രായുധം നിലത്തു വീണു ആപത്ത് ഒഴിഞ്ഞു.

ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച്‌ വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാര്‍ഗ്ഗമായാണ് ഭക്തര്‍ ഏത്തമിടലിനെ കരുതുന്നത്. ഏത്തമിടല്‍കൊണ്ട് ശാരീരികമായി വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ശാസ്ത്രീയമായി ഏത്തമിടല്‍ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിച്ച്‌ ബുദ്ധിക്കുണര്‍വുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം

Related Articles

Latest Articles