Wednesday, May 15, 2024
spot_img

നിയമ പ്രശ്നങ്ങൾ അവസാനിച്ചു; വലിയ പ്രതീക്ഷകൾ ബാക്കിയാക്കി നിയമക്കുരുക്കിലേക്ക് പോയ രണ്ടാമൂഴം യാഥാർഥ്യമാകുമെന്ന് എം ടി വാസുദേവൻ നായർ

തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയിൽ പ്രതീക്ഷകളും വിവാദങ്ങളും കത്തിനിൽക്കേ നിയമക്കുരുക്കിലേക്ക് പോയ ചലച്ചിത്രം രണ്ടാമൂഴം യാഥാർഥ്യമാകുമെന്ന് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. രണ്ടാമൂഴം തിരക്കഥ എഴുതിക്കഴിഞ്ഞശേഷമാണ് നിയമ പ്രശ്നങ്ങളുണ്ടായത്. അതിനാലാണ് ചിത്രീകരണം വൈകുകയും ഒടുവിൽ അനിശ്ചിതത്വത്തിലായതും. വാങ്ങിയ പ്രതിഫലം പോലും തിരിച്ചുകൊടുത്തു. അതുകൊണ്ടു തന്നെ ചിത്രം യാഥാർഥ്യമാകുമെന്ന പ്രതീക്ഷതന്നെ ഇല്ലാതായിരുന്നു. എന്നാൽ ഇപ്പോൾ നിയമപ്രശ്നങ്ങൾ അവസാനിച്ചുവെന്നും അധികം വൈകാതെ രണ്ടാമൂഴം യാഥാർഥ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എം ടി വാസുദേവൻ നായർ സൂചന നൽകുകയാണ്.

തന്റെ നവതി ആഘോഷങ്ങൾക്കിടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ മനസ്സ് തുറന്നത്. എം ടി യുടെ തന്നെ ഓളവും തീരവും ഇപ്പോൾ പ്രിയദർശന്റെ സംവിധാനത്തിൽ അണിയറകൾ ഒരുങ്ങുകയാണെന്നും തന്റെ പത്ത് ചെറുകഥകൾ ചേർത്ത് പരമ്പര ഒരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

Latest Articles