Wednesday, December 17, 2025

ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം; കൃഷിയിടത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി; പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നീക്കവുമായി വനംവകുപ്പ്

ഇടുക്കി: ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ പോലൊരു മൃഗത്തെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടതെന്ന് സരിലാല്‍ പറഞ്ഞു. ഭയത്തില്‍ ഓടി രക്ഷപെട്ടു. അല്‍പം കഴിഞ്ഞ് തിരികെ എത്തി നടത്തിയ പരിശോധനയിലും പുലിയെ കണ്ടു. രാവിലെ വീണ്ടും തോട്ടത്തിലെത്തിയപ്പോള്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെന്ന് സരിലാല്‍ പറഞ്ഞു.

കഴിഞ്ഞ മാസം പ്രദേശത്തെ മറ്റൊരു കര്‍ഷകനായ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും ഗൗരവമായി എടുത്തിരുന്നില്ല. സരിലാലും ബന്ധുവും പുലിയെ നേരിട്ടു കണ്ടതായി പറഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാല്‍പ്പാടുകള്‍ കണ്ടതോടെ പഞ്ചായത്തിലും വനംവകുപ്പിലും വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകളുടെ ഫോട്ടോയെടുത്ത് ശാസ്ത്രിയ പരിശോധനക്കയച്ചു. പരിശോധനയില്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനം.

Related Articles

Latest Articles