Thursday, May 16, 2024
spot_img

പാക് കള്ളപ്രചാരണം തകർത്ത് ഭാരതം; യുഎൻ വാഹനത്തിന് നേരെ വെടിയുതിർത്തത് ഇന്ത്യൻ പട്ടാളക്കാരല്ല; സംഭവത്തിൽ അന്വേഷണം നടത്തിവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: യുഎൻ വാഹനത്തിനു നേരെ വെടിയുതിർത്തത് ഇന്ത്യൻ പട്ടാളക്കാരാണെന്ന പാകിസ്ഥാന്റെ ആരോപണത്തെ തള്ളികളഞ്ഞ് ഇന്ത്യ. കഴിഞ്ഞദിവസം നിയന്ത്രണരേഖയ്ക്ക് സമീപം ചിർകോട്ട് മേഖലയിലൂടെ കടന്നു പോവുകയായിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷണ വാഹനം. ഈ സമയത്ത് വാഹനത്തിന് നേരെ ആക്രമണം നടന്നിരുന്നു. വാഹനത്തിന്റെ ജനൽച്ചില്ല് വെടിയേറ്റ് തകർന്നു. ഇത് ഇന്ത്യൻ സൈന്യം ചെയ്തതാണെന്ന് പാകിസ്ഥാൻ ആരോപിക്കുകയായിരുന്നു.

എന്നാൽ, പാകിസ്ഥാന്റെ വാദത്തെ ശക്തമായി എതിർത്തു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നു. പാകിസ്ഥാന്റെ വെറും അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇന്നലെ ഇന്ത്യൻ സൈന്യത്തിൽ നിന്നാരും വെടിയുതിർത്തിട്ടില്ലെന്നും കരസേനാ വിഭാഗവും സ്ഥിരീകരിച്ചു. എന്നാൽ,വാഹനത്തിന് വെടിയേറ്റിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

യു.എൻ മിലിറ്ററി ഒബ്സർവർ ഗ്രൂപ്പ് അതിർത്തി മേഖലയിലെ സംഘർഷങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയുള്ളതാണ്. 1949 ജനുവരിയിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. എന്നാൽ, ഷിംല കരാറിനു ശേഷം ഇതിന്റെ പ്രസക്തി വളരെയധികം കുറഞ്ഞിട്ടുണ്ട്

Related Articles

Latest Articles