തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തുടനീളം അനുഭവപ്പെട്ട മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ വ്യാപക നാശമാണ് ഉണ്ടായിട്ടുള്ളത്. തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ രണ്ട് മരണങ്ങളാണ് സംഭവിച്ചത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലും, ആവണീശ്വരത്തിനും ഇടയിൽ ട്രാക്കിൽ മരങ്ങൾ വീണതിനെത്തുടർന്ന് റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന മെമു ട്രെയിൻ റദ്ദ് ചെയ്യുകയും, ഗുരുവായൂർ, മധുര തുടങ്ങിയിടങ്ങളിലേക്ക് പോകേണ്ട ട്രെയിനുകൾ പുനലൂരിൽ പിടിച്ചിടുകയുമായിരുന്നു. ട്രാക്കിൽ നിന്നും മരങ്ങൾ പൂർണമായും മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…