ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ ഹിമാലയത്തിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ 15,000 അടി ഉയരത്തിൽ മഞ്ഞുമൂടിയ പ്രദേശത്തിലൂടെ പട്രോളിംഗ് നടത്തുന്ന വീഡിയോ വൈറലാകുന്നു.
ട്വിറ്ററിൽ ഐടിബിപി പങ്കുവെച്ച വീഡിയോയിൽ, മഞ്ഞിന്റെ ആഴം സൈനികരുടെ കാൽമുട്ടുകൾ വരെയാണെന്നും ഇതുമൂലം സൈനികർക്ക് മുന്നോട്ട് പോകാൻ പ്രയാസമുണ്ടെങ്കിലും ഇടവേളകളില്ലാതെ മുന്നോട്ട് പോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ‘വഴികൾ എത്ര കഠിനമായാലും അവയെല്ലാം തരണം ചെയ്യേണ്ടതുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ഞ് മൂടിയ പ്രദേശത്ത് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിംഗിന്‍റെ ദൃശ്യങ്ങൾ ഐ.ടി.ബി.പി ട്വിറ്ററിൽ പങ്കുവെച്ചത്.

