Saturday, May 18, 2024
spot_img

ആലപ്പുഴയില്‍ വൻ കഞ്ചാവ് വേട്ട; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ എട്ട് കിലോ കഞ്ചാവുമായി മൂന്ന്‌പേര്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവുമായി (Drug) എറണാകുളം ഞാറയ്ക്കല്‍ കളത്തിവീട്ടില്‍ സുകന്യ (25), മലപ്പുറം മേല്‍മുറി അണ്ടിക്കാട്ടില്‍ ജുനൈദ് (26), മലപ്പുറം കോട്ടൂര്‍വെസ്റ്റ് കൊയ്നിപറമ്പില്‍ റിന്‍ഷാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലായി മാരാരിക്കുളം പോലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ജി ജയ്ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി, എം കെ ബിനുകുമാർ, ആലപ്പുഴ ഡി വൈ എസ് പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles