Saturday, September 26, 2026

കൊയിലാണ്ടിയില്‍ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ പിടിയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ 14കാരിയായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. കഞ്ചാവും മയക്കുമരുന്ന് നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വാലൻ്റെൻസ് ദിനത്തിലാണ് സംഭവം. പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

Related Articles

Latest Articles