Friday, May 10, 2024
spot_img

തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജെപി നദ്ദ; “ഡൈനസ്റ്റി,മണി തട്ടിപ്പ്,കട്ട പഞ്ചായത്ത്” ഡി എം കെയ്ക്ക് പുതിയ നാമം നൽകി ബി ജെ പി പ്രസിഡന്റ്

തമിഴ്‌നാട് : ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തി .’രാജവംശ ഭരണം പ്രോത്സാഹിപ്പിക്കുകയും പണം ധൂർത്തടിക്കുകയും ചെയുന്ന പഞ്ചായത്ത്’ എന്ന് അദ്ദേഹം സർക്കാരിനെ വിശേഷിപ്പിച്ചു. ഡിഎംകെയ്ക്ക് വികസനത്തിൽ താൽപ്പര്യമില്ലെന്നും ജനാധിപത്യ സങ്കൽപ്പത്തിന് വിരുദ്ധമായ ഒരു രാജവംശം നിലനിറുത്തുന്നതിൽ മാത്രമാണ് താൽപ്പര്യമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

“ഇത് ഡിഎംകെ പ്രത്യയശാസ്ത്രമാണ്, ഒരു കുടുംബമാണ് ഷോ നടത്തുന്നത്. ഇവിടെ ജനാധിപധ്യമില്ല ,എല്ലാ പണവും തട്ടിയെടുക്കാൻ അവർ ശ്രമിക്കുന്നു . പോലീസ് സ്റ്റേഷൻ മുതൽ മറ്റെല്ലായിടത്തും ഒരു വികസനവുമില്ല , ” അദ്ദേഹം പറഞ്ഞു.

ഡി-ഡൈനസ്റ്റി, എം- ഫോർ മണി തട്ടിപ്പ്, കെ-കട്ട പഞ്ചായത്ത്. ഡിഎംകെയ്‌ക്ക് അദ്ദേഹം നൽകിയ പുതിയ പേരാണിത്.

“തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പ്രാദേശിക അഭിലാഷങ്ങളൊന്നുമില്ല, രാജ്യത്തുടനീളമുള്ള നിരവധി പ്രാദേശിക രാഷ്ട്രീയ പാർട്ടികളെപ്പോലെ, രാജവംശ രാഷ്ട്രീയം തുടരാൻ താൽപ്പര്യപ്പെടുന്നു,” ബിജെപി മേധാവി പറഞ്ഞു. ഈ ഭരണത്തെ സംസ്ഥാനത്ത് നിന്ന് ‘ഒഴിവാക്കാൻ’ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

“സ്റ്റാലിനും അദ്ദേഹത്തിന്റെ ഡിഎംകെയ്ക്കും പ്രാദേശിക അഭിലാഷങ്ങളോ സംഭാവനകളോ ഇല്ല. എം കരുണാനിധി (മുൻ മുഖ്യമന്ത്രിയും ഡിഎംകെ ഐക്കണും) അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ എം കെ സ്റ്റാലിൻ വന്നു, ഇളയ സ്റ്റാലിൻ (ഉദയനിധി) വന്നിരിക്കുന്നു. പാർട്ടിയിലെ മറ്റെല്ലാവരും അവിടെ തുടരുന്നു.,” നദ്ദ പരിഹാസത്തോടെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടുലമായ നേതൃത്വത്തിന് കീഴിൽ തമിഴ്‌നാട്, തമിഴ് ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയുൾപ്പെടെയുള്ള ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകുന്നു എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles