Celebrity

ജഗദീഷിന്‍റെ ഭാര്യ ചാനലുകളിൽ വരാത്തത് എന്ത്കൊണ്ടെന്ന് സക്കറിയ: ജ​ഗദീഷിൻറെ മറുപടി ഇതാണ്

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി ഇന്ന് രാവിലെയാണ് അന്തരിച്ചത്. സാധാരണയായി പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്. മാത്രമല്ല കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.

എന്നാൽ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ജഗദീഷിനെ പോലെ പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്. നേരത്തെ ജ​ഗദീഷ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും രമ കാമറയില്‍ നിന്നും ചാനലുകളില്‍ നിന്നും വ്യക്തമായി അകലം പാലിച്ചിരുന്നു.

ഇതേതുടർന്ന് മറ്റു നടന്മാരുടെ ഭാര്യമാര്‍ ചാനലുകളില്‍ വരുമ്പോൾ ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്തെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചിരുന്നു. അതിന് ജ‌​ഗദീഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജ​ഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ:

രമ സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാന്‍ താല്‍പര്യമില്ലാത്ത ആളാണ്. എപ്പോഴും മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോൾ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. ഒരിക്കല്‍ സാഹിത്യകാരന്‍ സക്കറിയ എന്നോടു ചോദിച്ചു, എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ടെന്നും എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്നും.

തനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമ. തങ്ങൾ രണ്ടുപേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്.

തങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച്‌ പറയാന്‍ തനിക്ക് 100 എപ്പിസോഡ് മതിയാവില്ലെന്നും അത്രത്തോളം പറയാനുണ്ടെന്നും ജഗദീഷ് പറഞ്ഞു. മാത്രമല്ല തന്റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാനിന്നുമാണ് അദ്ദേഹം പറഞ്ഞത്.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

23 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

52 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

1 hour ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

3 hours ago