തിരുവനന്തപുരം: മലയാള ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി ഇന്ന് രാവിലെയാണ് അന്തരിച്ചത്. സാധാരണയായി പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്. മാത്രമല്ല കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.
എന്നാൽ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ജഗദീഷിനെ പോലെ പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്. നേരത്തെ ജഗദീഷ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും രമ കാമറയില്‍ നിന്നും ചാനലുകളില്‍ നിന്നും വ്യക്തമായി അകലം പാലിച്ചിരുന്നു.
ഇതേതുടർന്ന് മറ്റു നടന്മാരുടെ ഭാര്യമാര്‍ ചാനലുകളില്‍ വരുമ്പോൾ ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്തെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചിരുന്നു. അതിന് ജഗദീഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ:
രമ സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാന്‍ താല്‍പര്യമില്ലാത്ത ആളാണ്. എപ്പോഴും മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോൾ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. ഒരിക്കല്‍ സാഹിത്യകാരന്‍ സക്കറിയ എന്നോടു ചോദിച്ചു, എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ടെന്നും എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്നും.
തനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമ. തങ്ങൾ രണ്ടുപേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്.
തങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ തനിക്ക് 100 എപ്പിസോഡ് മതിയാവില്ലെന്നും അത്രത്തോളം പറയാനുണ്ടെന്നും ജഗദീഷ് പറഞ്ഞു. മാത്രമല്ല തന്റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാനിന്നുമാണ് അദ്ദേഹം പറഞ്ഞത്.

