ദില്ലി: ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിന് മുന്നോടിയായിട്ടാണ് സന്ദര്‍ശനം നടത്തിയത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതി ഭവനില്‍ വച്ചാണ് നീതി ആയോഗ് അഞ്ചാം ഗവേണിംഗ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് ജഗന്മോഹന് റെഡ്ഡി വ്യക്തമാക്കി.

