ബന്ദ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയെ ഭക്ഷണത്തില്‍ സ്ലോ പോയിസന്‍ കലര്‍ത്തി നല്കി എന്ന ആരോപണം നിലനിൽക്കുന്നതിനെ തുടർന്ന് ബന്ദ ജയിലിൽ ഭക്ഷണം നിരസിച്ച് തടവുകാർ. ഭക്ഷണത്തിൽ വിഷബാധയുണ്ടെന്ന ആരോപണം തടവുകാരിൽ വലിയ തോതിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഭക്ഷണത്തിൽ വിഷം കലർത്താൻ സാധ്യതയുണ്ടെന്ന ഭയത്താൽ തടവുകാരിൽ പലരും ഭക്ഷണം നിരസിക്കുകയാണ്.
അതേസമയം, മുഖ്താർ അൻസാരി മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വയറുവേദനയെ തുടർന്ന് ബന്ദ ജില്ലയിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ റാണി ദുർഗാവതി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ജയിലിൽ വച്ച് അദ്ദേഹത്തിന് വിഷം നൽകിയെന്ന് ആശുപത്രിയിലെത്തിയ സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്സൽ അൻസാരി ആരോപിച്ചിരുന്നു.

