സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൗലാന മസൂദ് അസര്‍ ഇന്നലെ തന്നെ മരിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുകള്‍. സൈനിക ആശൂപത്രി വൃത്തങ്ങള്‍ ഉടന്‍ തന്നെ വാര്‍ത്ത പുറത്തുവിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുമസൂദ് അസറിന്റെ ആരോഗ്യ നില ഗുരുതരമെന്ന് നേരത്തെ പാക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കരള്‍ രോഗ ബാധിതനാണെന്നായിരുന്നു പാക് അവകാശവാദം.

എന്നാല്‍ ഇന്ത്യന്‍ സൈനികാക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ഇത് മറച്ചുവെക്കുന്നതിനായി മസൂദ് കരള്‍ രോഗ ബാധിതനായി സൈനിക ആശുപത്രിയിലായിരുന്നുവെന്ന് പാക് സേന പ്രചരിപ്പിക്കുകയാണെന്നായിരുന്നു സൂചന.