ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ. കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പതിവ് തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന് നഷ്ടമായതായോ പരിക്കേറ്റതായോ വിവരമില്ല. ഫെബ്രുവരി ഒന്നിന് സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.