Friday, April 26, 2024
spot_img

പോളിയോ ഹോം വാർഡനെ പീഡിപ്പിക്കാൻ ശ്രമം ; സമ്മർദത്തിനൊടുവിൽ സി എസ് ഐ വൈദികനെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ്

തിരുവനന്തപുരം; തിരുവനന്തപുരം സി എസ് ഐ സൗത്ത് കേരള മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പോളിയോ ഹോമിന്റെ വാർഡനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വൈദികനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. 51 കാരിയായ വാർഡന്റെ പരാതിയെത്തുടർന്ന് കാഞ്ഞിരംകുളം സ്വദേശിയും പോളിയോ ഹോംസൊസൈറ്റിയുടെ ചുമതലയുള്ള ഫാ. നെൽസനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം രാഷ്ട്രീയ ഇടപെടലുകൾ കാരണം വൈദികനെതിരെ പോലീസ് കേസെടുക്കാൻ കാലതാമസമുണ്ടായതിനെ തുടർന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെത്തുടർന്നാണ് ഒടുവിൽ പോലീസ് വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായാണ് പോലീസിന്റെ വാദം.

എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും ഇപ്പോഴത്തെ സി എസ് ഐ ഭരണസമിതിയും ബിഷപ്പും തമ്മിലുള്ള വൈരാഗ്യമാണ് ഇതിനുപിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles