Saturday, May 4, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ;ജനങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കുങ്കുമപ്പൂവ് സമ്മാനിച്ചു

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സന്ദർശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടികാഴ്‌ച്ച നടന്നത്. ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദശിക്കാൻ എത്തിയ വിവരം പിഎംഒ ഓഫീസാണ് എക്സിലൂടെ അറിയിച്ചത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഓഫീസിൽ നിന്നും പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ സിൻഹയും പ്രധാനമന്ത്രിയെ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചു അറിയിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് കാണുകയും അദ്ദേഹത്തിന് വിജയദശമി ആശംസകൾ നേരുകയും ചെയ്തു” എന്നാണ് അദ്ദേഹം സന്തോഷപൂർവം കുറിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ‘കോങ് പോഷ്’ (കുങ്കുമപ്പൂവ്) സമ്മാനിച്ചു വിവരവും അദ്ദേഹം അറിയിച്ചു.

ജമ്മു കശ്മീരിലെ എല്ലാ കമ്മ്യൂണിറ്റികളുടേയും സമഗ്ര വികസനത്തിനായുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളെ കുറിച്ചും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു. തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും എടുക്കുകയാണെന്നും മനോജ് സിൻഹ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിൽ ഇന്ന് ഭീകരതയുടെ മുഖമല്ല . മറിച്ചു ശാന്തമായ ഒരു അന്തരീക്ഷവും സുഗമമായ ജനജീവിതവും ലഭിച്ചു. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ജീവനക്കാർക്ക് അവരുടെ ഭവന ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ താഴ്‌വരയിൽ ഭൂമി നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാതാ ഭദ്രകാളി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും ഭീകരതയും തീവ്രവാദവും മാത്രം നിലനിന്ന കശ്‌മീരിനെ ഇന്നത്തെ നിലയിലാക്കാൻ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. ഒട്ടേറെ വിമർശനങ്ങൾ നേരിട്ട് അതിനെയെല്ലാം തരണം ചെയ്തു. ഇനി കശ്‍മീരിലെ ജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോട് കൂടിയ സമാധാനപാരായമായ ജീവിതം തിരിച്ചു നല്കാൻ സാധിക്കണം. അതിനായുള്ള ശ്രമങ്ങൾ എല്ലാം വിജയത്തിൽ തന്നെയാണ് അവസാനിക്കുന്നതും. ഇനിയും സർക്കാരിന്റെ ശക്തമായ ശ്രമങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കും. രാജ്യം തീവ്രാവാദത്തിൽ നിന്നും മുക്തി കൈവരിക്കുകയും ചെയ്യും.

Related Articles

Latest Articles