Sunday, December 21, 2025

കശ്മീരിൽ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവച്ചു വീഴ്ത്തി സൈന്യം; സംഭവം ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ

ശ്രീനഗര്‍: കശ്‌മീരില്‍ ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി സൈന്യം. നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തിയത്. കനാചക് മേഖലയിലാണ് സംഭവം. ഡ്രോണില്‍ നിന്ന് സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയതായി ജമ്മു കശ്‌മീര്‍ പോലീസ് അറിയിച്ചു. ജൂലൈ 21ന് കശ്‌മീരിലെ സത്‌വാരിയിലും, ജൂലൈ 16ന് ജമ്മു എയര്‍ ബെയ്സിന് സമീപവും ഡ്രോണ്‍ കണ്ടെത്തിയിരുന്നു.

എന്നാൽ ജൂൺ 27ന് ജമ്മു വ്യോമത്താവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം പ്രദേശം കനത്ത ജാഗ്രതയിലാണ്. എൻഎസ്‌ജി കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നീക്കവും, നുഴഞ്ഞുകയറ്റവും കണ്ടെത്താൻ അതിർത്തിയിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കിയതായി പോലീസ് അറിയിച്ചു.

അതേസമയം സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ രാജ്യത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ദിവസമായ ഓഗസ്റ്റ് 5-ന് ഭീകരാക്രമണ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കശ്മീരിൽ മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും, വാങ്ങുന്നതിനും വിലക്കുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles