Friday, May 17, 2024
spot_img

ഐടി മന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ സംഭവം; തൃണമൂൽ എംപിയ്ക്ക് സസ്പെൻഷൻ

ദില്ലി:ഐ.ടി. മന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂൽ എംപിയ്ക്ക് സസ്പെന്ഷൻ . തൃണമൂൽ എം.പി ശന്തനു സെൻ ആണ് ഇന്നലെ മന്ത്രിയുടെ പ്രസ്താവന തട്ടിപ്പറിച്ച് സഭയിൽ കീറിയെറിഞ്ഞത്. സംഭവത്തിൽ ബംഗാളിലെ അക്രമരാഷ്ട്രീയം പാർലമെന്റിലും നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് വിഷയത്തിൽ ഐ.ടി മന്ത്രി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂൽ എം.പിയെ സസ്‌പെൻഡ് ചെയ്തത്.

അനാവശ്യമായി പെഗസസ് വിഷയമുയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് തവണയാണ് ഇരുസഭകളും കഴിഞ്ഞ ദിവസം നിർത്തിവെക്കേണ്ടിവന്നത്. പെഗസസ് വിഷയത്തിൽ അശ്വനി വൈഷ്ണവ് പ്രസ്താവന നടത്താനിരിക്കവെയാണ് തൃണമൂൽ എംപി പ്രസ്താവന കീറി വലിച്ചെറിഞ്ഞത്. ഇതിനെത്തുടർന്ന് മന്ത്രി പ്രസ്താവന നടത്തുന്നതിൽ നിന്ന് പിന്മാറി. പകരം അതിന്റെ ഒരു പകർപ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ തുടർന്നുള്ള നടപടികൾ നിർത്തിവച്ചു. അംഗങ്ങൾ അൺപാർലമെന്ററിയായ പെരുമാറ്റത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സഭാ നടപടികൾ നിർത്തി വയ്ക്കുന്നതിന് മുമ്പായി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് അംഗങ്ങളോട് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles