Saturday, May 18, 2024
spot_img

പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ 1000 വീടുകൾ; ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതികൾ ഡ്രോൺ വഴി വിലയിരുത്തി പ്രധാന മന്ത്രി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയുടെ പുരോഗതികൾ ഡ്രോൺ വഴി വിലയിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. ഈ വർഷം ജനുവരി ഒന്നിനാണ് പ്രധാന മന്ത്രി ലൈറ്റ് ഹൗസ് പ്രൊജെക്റ്റ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഒരു വര്‍ഷം കൊണ്ട് ആയിരം വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ചുവുരുകളിൽ പെയ്ന്റുകളോ, പ്ലാസ്റ്ററോ ഉപയോഗിക്കേണ്ടി വരാത്ത നിർമ്മാണ രീതിയാണിത്. ഇത് വീട് നിർമ്മാണം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും.തുരങ്കങ്ങൾ പോലെയുള്ള കോൺഗ്രീറ്റ് നിർമ്മാണ രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ല എന്ന് വിദഗ്ധർ പറയുന്നു. രാജ്‌കോട്ട്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, റാഞ്ചി, അഗര്‍ത്തല എന്നിവിടങ്ങളിലാണ് വീട് നിര്‍മ്മാണം നടക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles