jammu-kashmir
ശ്രീനഗർ: ജമ്മുവിൽ പൊലീസ് നടത്തിയ തെരച്ചിലിൽ രാജ്യദ്രോഹപരമായ രേഖകളും വസ്തുക്കളും കണ്ടെടുത്തു. ജമ്മുവിൽ കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത രണ്ട് പേരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കുറ്റകരമായ രേഖകൾ കണ്ടെത്തിയിരുന്നത്. കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്ത്-ഇസ്ലാമിയുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
അന്തരിച്ച ഹൂറിയത്ത് നേതാവും കശ്മീർ വിഘടനവാദിയുമായ സയ്യിദ് അലി ഷാ ഗിലാനിയുടെ സന്ദർശന വേളയിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് രൺബീർ പീനൽ കോഡിന്റെ സെക്ഷൻ 124-എ, 147 എന്നിവ പ്രകാരം 2007-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്.
കേസിന്റെ ഭാഗമായി മൊഹല്ല, ഖതികാൻ ഏരിയകളിൽ താമസിക്കുന്ന റയീസ് അഹമ്മദ് മാലിക്, മുഹമ്മദ് സാദിഖ് മാലിക് എന്നിവർക്കെതിരെ നിയമനടപടികൾ പുരോമിക്കുകയാണ്. തുടർന്നാണ് ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ജമാഅത്ത് ഇസ്ലാമിയുടെ സാഹിത്യങ്ങൾ, പാകിസ്താനിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതിനാവശ്യമായ ഫോമുകൾ, ഇന്ത്യ സന്ദർശിക്കുകയും പിന്നീട് ഇവിടെ നിന്ന് നാടുകടത്തപ്പെടുകയും ചെയ്ത പാക് പൗരനായ അബ്ദുൾ റഹ്മാനെ സംബന്ധിച്ച റിപ്പോർട്ട്, പാകിസ്താനിലെ നമ്പറുകൾ അടങ്ങിയ ഫോൺ ഡയറി, ഒരു ക്യാഷ് രജിസ്റ്റർ, ഇറാനിലെ ഒരു തിരിച്ചറിയൽ കാർഡ് എന്നിവ റെയ്ഡിൽ കണ്ടെടുത്തതായി ജമ്മു എസ്എസ്പി ചന്ദൻ കോലി വ്യക്തമാക്കി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…