Monday, May 20, 2024
spot_img

“ഇത് ഇന്ത്യൻ മുസ്ലിങ്ങളുടെ അഭിനന്ദനം”; ജമാഅത്ത് ഇസ്ലാമിയ്ക്ക് പിന്നാലെ താലിബാൻ ഭീകരരെ വാഴ്ത്തിപ്പാടി അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ്

ജമാഅത്ത് ഇസ്ലാമിയ്ക്ക് പിന്നാലെ താലിബാനെ പ്രശംസിച്ച് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. താലിബാനെ പ്രശംസിച്ച് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് അംഗം മൗലാന സജ്ജാദ് നൊമാനി വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അഫ്ഗാൻ ഭരണം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് വീഡിയോയുടെ തുടക്കം. ഈ ഹിന്ദി മുസ്ലീം നിങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും പറഞ്ഞായിരുന്നു മൗലാന താലിബാനെ പ്രശംസിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം താലിബാൻ ഭരണം ഏറ്റതിനെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി താരതമ്യം ചെയ്ത് സമാജ്വാദി പാർട്ടി രംഗത്തു വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് മുസ്ലീം ലോ ബോർഡ് അംഗത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ സാംബൽ എംപിയായ ഷഫീഖുർ റഹ്മാന്‍ ബാർക്കാണ് താലിബാനെ അനുകൂലിച്ചത്. ഇതിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

തങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കാനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും ഇത് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നും സംഭൽ ലോക്സഭാ എംപി ഷഫീഖുർ റഹ്മാൻ ബാർക്ക് പറഞ്ഞിരുന്നു. തുടര്‍ന്ന് അസംബ്ലിയിൽ വച്ചുതന്നെ യോഗി രൂക്ഷവിമർശനം ഇയാൾക്കെതിരെ നടത്തിയിരുന്നു.

Syed Sadatullah Husaini
Syed Sadatullah Husaini

അതേസമയം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പ്രശംസ കൊണ്ട് മൂടി ജമാ അത്തെ ഇസ്ലാമി ഹിന്ദ് രംഗത്തുവന്നിരുന്നു. സംഘടനയുടെ ദേശീയ പ്രസിഡന്‍റ് സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് താലിബാനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ ഭരണം വരുവാനുള്ള അവസരമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സിഖ്, ഹിന്ദു മതവിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് സമാധാനം ഉറപ്പുവരുത്താന്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതും ലോകരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണെന്നാണ് ജമാ അത്തെ ഇസ്ലാമി ഹിന്ദ് വാദിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ ഇസ്ലാമിക ക്ഷേമ രാഷ്ട്രം എന്ന സങ്കൽപ്പം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുക്കും. ഭയത്തിൽ നിന്നും ഭീതിയിൽ നിന്നും മുക്തമായ ഒരു ലോകം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യാവകാശവും പുരോഗതിയും സാക്ഷാത്കരിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും ഹുസൈനി അഭിപ്രായപ്പെട്ടു. ഇതിനെതിരെ രൂക്ഷവിമർശനമാണ് പലഭാഗത്തും നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles