തിരുവനന്തപുരം: ശ്രീപത്മനാഭന്റെ മണ്ണിൽ ജനനായകനെത്തി.ശതകോടി ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിടുകയാണ്.ജനങ്ങൾ ഒന്നടങ്കം ആവേശത്തിമിർപ്പിലാണ്.ലോകത്തിന് തന്നെ പ്രിയങ്കരനായ രാജ്യത്തിൻറെ അഭിമാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തമ്പടിച്ചിരിക്കുന്നത് വൻ ജനാവലിയാണ്.കൊച്ചിയിലേതുപോലെ പദ്മനാഭന്റെ മണ്ണിലും ജനനായകന്റെ അപ്രതീക്ഷിതമായ റോഡ് ഷോയാണ് ഇപ്പോൾ നടക്കുന്നത്.10.30നായിരുന്നു വന്ദേ ഭാരത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്.റോഡ് ഷോ മുൻനിർത്തി ഉദ്ഘാടന സമയം വീണ്ടും നീട്ടുമെന്നാണ് അറിയാൻ കഴിയുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും

