Wednesday, May 15, 2024
spot_img

ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യസംഘം ജപ്പാനിൽ

ടോ​ക്കി​യോ: ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ​ത്തി. 54 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 88 അം​ഗ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 23നാ​ണ് ഒ​ളി​ന്പി​ക്സി​ന് തി​രി​തെ​ളി​യു​ന്ന​ത്.

ഹോ​ക്കി, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്, സ്വി​മ്മിം​ഗ്, ടേ​ബി​ൾ ടെ​ന്നീ​സ്, ബാ​ഡ്‌​മി​ന്‍റ്ൺ, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ജ​പ്പാ​നി​ലെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ചാ​ർ​ട്ടേ​ഡ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഞാ​യ​ർ രാ​വി​ലെ​യാ​ണ് ആ​ദ്യ ബാ​ച്ച് എ​ത്തി​യ​ത്. 119 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 228 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘ​മാ​ണ് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles