Sunday, May 19, 2024
spot_img

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതി അപമാനിക്കപ്പെട്ടു!!
വനിതാ കമ്മിഷൻ ഇടപെട്ടു; പൊലീസ് അന്വേഷണം ആരംഭിച്ചു

ദില്ലി : ഹോളി ആഘോഷത്തിന്റെ പേരിൽ ജാപ്പനീസ് യുവതി അപമാനിക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് ദേശീയ വനിത കമ്മിഷൻ. സംഭവത്തിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്ത നടപടിയെടുക്കാൻ ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ ദില്ലി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം യുവാക്കൾ കൂട്ടം ചേർന്ന് ജാപ്പനീസ് യുവതിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. തുടർന്നാണ് ദില്ലി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

ഒരു സംഘം യുവാക്കൾ യുവതിയെ കയറി പിടിക്കുന്നതും നിറങ്ങൾ വാരിപ്പൂശുന്നതും വിഡിയോയിൽ കാണാം. തുടർന്ന് യുവതിയുടെ തലയിലേക്ക് മുട്ടയെറിയുന്നതും . ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രമിക്കുന്നതും കാണാം. ആൾക്കൂട്ടത്തിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ശല്യം ചെയ്യാൻ വന്ന യുവാവിന്റെ മുഖത്ത് യുവതി അടിക്കുന്നുമുണ്ട്.

അതേസമയം, ഹോളി ആഘോഷത്തിനിടെ ഏതെങ്കിലും വിദേശവനിത അപമാനിക്കപ്പെട്ടതായി പരാതികളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ യുവതിയെ തിരിച്ചറിയാൻ സഹായം തേടി ജപ്പാൻ എംബസിയിലേക്ക് പൊലീസ് മെയിൽ അയച്ചിട്ടുണ്ട്.

അതെ സമയം വീഡിയോ ദൃശ്യങ്ങൾ പഴയതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത് കൊണ്ടുതന്നെ വീഡിയോയുടെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles