ബംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ലീഡ് നിലയിൽ ജെ ഡി എസിന് വൻ തകർച്ച. കുമാരസ്വാമിയും മകനും ഇപ്പോൾ പിന്നിലാണ്. ഏറ്റവും ഒടുവിലത്തെ ലീഡ് നില അനുസരിച്ച് കോൺഗ്രസിന് മുൻതൂക്കമുണ്ട്. ബിജെപി തൊട്ടുപിന്നിലുണ്ട്. തീരദേശ കർണ്ണാടക ഒഴികെ മറ്റെല്ലാ മേഖലകളിലും കോൺഗ്രസ് മുന്നിലാണ്. എന്നാൽ ജെ ഡി എസ്സിന്റെ കോട്ടയായ ഓൾഡ് മൈസൂരിൽ അവർ തകർന്നടിയുകയാണ്. ജെ ഡി എസിന്റെ തകർച്ച കോൺഗ്രസിന് നേട്ടമാകുകയാണ്.
ബെംഗളൂരു നഗരമേഖലയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണുള്ളത്. ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസും ജെഡിഎസ്സിനുമാണ്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയശേഷം ഇപ്പോഴാണ് വോട്ടിങ് മെഷീനിലേക്ക് കടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം.

