India

ജാർഖണ്ഡും പശ്ചിമ ബംഗാളും വികസന പാതയിലേക്ക്! പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ദില്ലി: ജാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ജാർഖണ്ഡിലെ സിന്ദ്രിയിൽ റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങി നിരവധി മേഖലകളിലെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നത്. ഹിന്ദുസ്ഥാൻ ഉർവരക്, രാസായൻ ലിമിറ്റഡ് സിന്ദ്രി ഫെർട്ടിലൈസർ പ്ലാന്റും അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കും.

8,900 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഫെർട്ടിലൈസർ പ്ലാന്റ്, യൂറിയ തദ്ദേശീയമായി ഉത്പാദിപ്പിച്ചെടുക്കാൻ സഹായിക്കുന്നതാണ്. രാജ്യത്തെ കർഷകർക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ വിലയ്‌ക്ക് വളം ലഭിക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കുന്നു. ഗോരഖ്പൂരിലും രാമഗുണ്ടമിലും പ്രധാനമന്ത്രി രാജ്യത്തിനായി രണ്ട് രാസവള പ്ലാന്റുകൾ സമർപ്പിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്തിനായി സമർപ്പിക്കുന്ന മൂന്നാമത്തെ രാസവള പ്ലാന്റാണിത്.

കൂടാതെ 17,600 കോടി രൂപയുടെ നിരവധി റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും. സോൺ നഗറിനെയും ആണ്ടാലിനെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ ടോറി- ശിവ്പൂർ, ബിരാതോളി-ശിവ്പൂർ, മോഹൻപൂർ- ഹൻസ്ദിഹ, ധൻബാദ്- ചന്ദ്രപുര തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

മൂന്ന് ട്രെയിനുകളും പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ദിയോഘർ- ദിബ്രുഗഡ് ട്രെയിൻ, ടാറ്റാനഗർ- ബദാംപഹാർ മെമു, ശിവപൂരിൽ നിന്നുള്ള ചരക്ക് ട്രെയിൻ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

anaswara baburaj

Recent Posts

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

3 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

51 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago