കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. ഓഗസ്റ്റ് 24 ന് ഹാജരാകാൻ ഇ ഡി സമൻസയച്ചു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ഓഗസ്റ്റ് 14 ന് ഹേമന്ത് സോറനെ ഇ ഡി വിളിപ്പിച്ചിരുന്നു എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി താൻ തിരക്കിലാണെന്നും പിന്നീട് ഹാജരാകാമെന്നും സോറൻ അറിയിക്കുകയായിരുന്നുവെന്ന് ഇ ഡി വ്യക്തമാക്കി. നേരത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സോറനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 17 ന് ആയിരുന്നു ഒമ്പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍.
ഇ ഡിയുടെ ഈ അന്വേഷണം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും തന്നെ മനഃപൂർവ്വം കുരുക്കാനുള്ളതാണെന്നുമാണ് സോറന്റെ വിശദീകരണം. സമൻസ് പിൻവലിക്കാൻ സോറൻ തിങ്കളാഴ്ച ഏജൻസിക്ക് കത്തെഴുതി, പരാജയപ്പെട്ടാൽ നിയമപരമായ വഴികൾ തേടുമെന്നാണ് സോറന്റെ വാദം.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…