Friday, April 26, 2024
spot_img

ഏവര്‍ക്കും താങ്ങാവുന്ന സ്മാര്‍ട്ട്‌ഫോണ്‍; ജിയോയുടെ നെക്‌സ്റ്റ് ഉടന്‍


മുംബൈ:ജിയോ നെക്‌സ്റ്റിന്റെ വിലയും വിശദാംശങ്ങളും പുറത്തുവിട്ട് കമ്പനി. 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആയ ജിയോണ്‍ നെക്‌സ്റ്റ് 5580 രൂപയ്ക്കാണ് വിപണിയില്‍ ലഭിക്കുക. പുതിയ ലോഞ്ചിലൂടെ ഇന്ത്യയില്‍ ഫോണ്‍ടു സ്മാര്‍ട്ട്‌ഫോണ്‍ മൈഗ്രേഷന്‍ ആരംഭിക്കാനാണ് ജിയോ ലക്ഷ്യം വെക്കുന്നത്. ബജറ്റ് ഫോണ്‍ എന്ന എല്ലാവരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.

ഇത് കണക്കിലെടുത്താണ് ജിയോയുടെ വരാനിരിക്കുന്ന ലോഞ്ചുകളും മറ്റും . 320 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളാണ് രാജ്യത്ത് നിലവിലുള്ളത്. പുതിയ ജിയോ നെക്‌സ്റ്റ് മോഡലിന്
ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ 215 മൊബൈല്‍ പ്ലാറ്റ്‌ഫോമും 2 ജിബി റാമും ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനുമായിട്ടായിരിക്കും എത്തുക. കൂടാതെ, ഗൂഗ്ള്‍ അസിസ്റ്റന്റ്, സ്‌ക്രീന്‍ ടെക്സ്റ്റ് ഓട്ടോമാറ്റിക് റീഡ്-ലൗഡ്, ഭാഷാ പരിഭാഷ, സ്മാര്‍ട്ട് ക്യാമറ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

Related Articles

Latest Articles