Monday, May 6, 2024
spot_img

നാളികേര വിനഗര്‍ ബിസിനസ് ; എളുപ്പം തുടങ്ങാം എല്ലായ്‌പ്പോഴും വിപണി


സംസ്ഥാനത്ത് നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് മികച്ച സാധ്യതയുണ്ട്. പലവിധത്തിലുള്ള നാളികേരള ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേ ഉണ്ടെങ്കിലും ഉല്‍പ്പാദനം വളരെ പരിമിതമാണ്. ചെറുകിട സംരംഭരായി തുടങ്ങി വന്‍ വ്യവസായമായി വിപുലപ്പെടാന്‍ സാധ്യതയുള്ള ഒരു മേഖലകൂടിയാണിത്. നാളികേരത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സ്ഥിരം വിപണിയുള്ള നാളികേര വിനാഗിരി ബിസിനസിനെ കുറിച്ചാണ് പറയുന്നത്. മുതല്‍മുടക്ക് കുറച്ചുമാത്രം മതിയാകുന്ന ഒരു സംരംഭമാണിത്.

നാളികേര വിനഗര്‍ ബിസിനസ്

വിനഗര്‍ ഉപയോഗിച്ചുള്ള കറിക്കൂട്ടുകള്‍ക്കും സാലഡുകള്‍ക്കുമൊക്കെ ഇന്ത്യന്‍ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉപഭോക്താക്കള്‍ വേണ്ടുവോളമുണ്ട്. പലര്‍ക്കും പ്രിയം പ്രകൃതിദത്ത വിനഗറിനാണ്.എന്നാല്‍
ഇത് ബ്രൗണ്‍ നിറത്തില്‍ കലങ്ങിയ അവസ്ഥയിലായിരുന്നു ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ആസിഡ് നേര്‍പ്പിച്ച് നിര്‍മിക്കുന്ന വിനാഗിരിയാണ് നമ്മുടെ വീടുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഈ ആസിഡിന്റെ അംഗീകൃത പി എച്ച് ലെവല്‍ 3.5 ആണ്. എന്നാല്‍ പല വിനഗര്‍ നിര്‍മാണ കമ്പനികളും ഈ മാനദണ്ഡം കൃത്യമായി പാലിക്കുന്നില്ല. ഇത് മനുഷ്യശരീരത്തിന് ഹാനികരമാണ്. നാളികേര വെളളത്തില്‍ നിന്നും നിര്‍മിക്കുന്ന പ്രകൃതിദത്ത ക്ലിയര്‍ വിനഗറിന് വിപണിയുടെ നല്ലൊരു ശതമാനം നേടിയെടുക്കാന്‍ സാധിക്കും.

ആസിഡ് വിനഗര്‍ പോലെ ക്ലാരിറ്റിയുളള ക്വലിയര്‍ വിനഗര്‍ നാളികേര വെളളത്തില്‍ നിന്നും നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. സാങ്കേതികവിദ്യയും പരിശീലനവും ആര്‍ജിച്ച് ചെറിയ യന്ത്ര സംവിധാനവും ഒരുക്കിയാല്‍ ലാഭകരമായി നടപ്പിലാക്കാവുന്ന വ്യവസായ സംരംഭമാണ് ക്ലിയര്‍ വിനഗര്‍.

ഉത്പാദന രീതി

കൊപ്ര കളങ്ങളില്‍ നിന്നോ നാളികേര വ്യവസായ കമ്പനികളില്‍ നിന്നോ നാളികേര വെളളം സംഭരിക്കാന്‍ കഴിയും. വെളുത്തതും ശുദ്ധമായതുമായ തുണി ഉപയോഗിച്ച് നാളികേര വെളളത്തിലെ കരടുകള്‍ നീക്കം ചെയ്യാം. അതിനുശേഷം വൃത്തിയുളള സംഭരണികളില്‍ പകര്‍ത്തി വെക്കാം. തുടര്‍ന്ന് ആവശ്യമായ അളവില്‍ പഞ്ചസാര ചേര്‍ത്ത് നാളികേരവെളളം തിളപ്പിക്കും. നന്നായി തണുത്ത നാളികേര വെളളത്തില്‍ യീസ്റ്റ്, അമോണിയം സള്‍ഫേറ്റ്, സിട്രിക് ആസിഡ് തുടങ്ങിയവ ചേര്‍ത്ത് ആല്‍ക്കഹോളിക് ഫെര്‍മന്റേഷന്‍ നടത്തും.

ഏഴ് ദിവസത്തിന് ശേഷം 40 ശതമാനം വിനഗര്‍ വേര്‍തിരിച്ചെടുത്ത് വില്പനയ്ക്ക് തയ്യാറാക്കാം. വിനഗറിന്റെ പിഎച്ച് മൂല്യം 3.5ല്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പാച്വറൈസേഷനോ സിസ്റ്റലേഷനോ നടത്തി ബോട്ടിലില്‍ പായ്ക്ക് ചെയ്ത് വിപണിയില്‍ എത്തിക്കാം. മദര്‍ കള്‍ച്ചര്‍ നിര്‍മാണവും ഇതോടൊപ്പം നടത്തേണ്ടി വരും. മദര്‍ കള്‍ച്ചറിന്റെ സ്റ്റോക് കൂടുന്നതോടൊപ്പം വിനഗര്‍ നിര്‍മാണത്തിന്റെ അളവും വര്‍ധിപ്പിക്കാന്‍ കഴിയും

Related Articles

Latest Articles