ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനാപകടം. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ കേഷ്വാനിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു.
അഞ്ചുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
അബ്ദുൾ ലത്തീഫ് (42), അബ്ദുൾ റഹ്മാൻ (29), അതാ മുഹമ്മദ് (22), ഇനാം (45), മുഹമ്മദ് അർഖാം (29), സമീർ (18) എന്നിവരാണ് മരിച്ചത്. പോലീസും സൈന്യവും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു

