Tuesday, May 21, 2024
spot_img

ജെഎൻയു പ്രവേശനം ഇനി കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ വഴി തന്നെ ; ശുപാർശ അംഗീകരിച്ച് അക്കൗദമിക് കൗൺസിൽ

ദില്ലി:ജെഎൻയു പ്രവേശനത്തിന് അടുത്ത വർഷം മുതൽ ഇനി പ്രത്യേക പരീക്ഷയില്ല. കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ജെഎൻയുവിനെ കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അക്കൗദമിക് കൗൺസിൽ അംഗീകരിച്ചു

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (സെൻട്രൽ യൂണിവേഴ്‌സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്റെയും മാനദണ്ഡം.

സിയുസിഇടി പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് . 2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ദില്ലി സർവകലാശാലയും വ്യക്തമാക്കിയിരുന്നു.

അതേസമയം അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ശക്തമായ പിന്തുണ കിട്ടിയെന്ന് അഡ്മിഷൻസ് ഡയറക്ടർ ജയന്ത് ത്രിപാഠി പറഞ്ഞു. മാത്രമല്ല സിയുസിഇടി പരീക്ഷ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും ഒരുപാട് പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ചർച്ചകൾ നടത്താതെയുള്ള വിസിയുടെ ഏകപക്ഷീയ നീക്കമാണ് ഇതെന്നാണ് അദ്ധ്യാപക – വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തുന്നത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles