Sunday, May 19, 2024
spot_img

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല സംഘര്‍ഷം: ചര്‍ച്ചകള്‍ക്ക് ലെഫ്.ഗവര്‍ണര്‍; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തില്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ലെഫ്.ഗവര്‍ണര്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. സംഘര്‍ഷത്തില്‍ ആദ്യ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മൂന്നു പരാതികള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പരുക്കേറ്റ വിദ്യാര്‍ഥികളും അധ്യാപകരും 26 പേര്‍ എയിംസിലടക്കം വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മുഖംമൂടി ആക്രമണം നടന്നത്.

എബിവിപി പ്രവര്‍ത്തകരാണ് അക്രമികളെന്ന് വിദ്യാര്‍ഥിയൂണിയന്‍ ആരോപിച്ചു. ഇടതുസംഘടനാ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ എബിവിപിയുടെ നിലപാട്. അക്രമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് നടന്ന ഉപരോധം പുലര്‍ച്ചെയാണ് അവസാനിച്ചത്.

Related Articles

Latest Articles