job controversy again in kalady sanskrit university
കാലടി: കാലടി സംസ്‌കൃത സർവ്വകലാശാലയിൽ നിയമത്തിനായി പാർട്ടിയുടെ ശുപാർശ. പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി പറവൂർ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നൽകി. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി നിയമനത്തിന് സഹായിക്കാനാണ് ശുപാർശ നല്‍കിയിരിക്കുന്നത്. പാർട്ടി സഹയാത്രികയായതുകൊണ്ട് പരമാവധി സഹായം ചെയ്തു നൽകണമെന്ന് കത്തിൽ പറയുന്നുണ്ട്. സംഗീത തിരുവൾ എന്ന ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് ശുപാർശ കത്തയച്ചിരിക്കുന്നത്. സംഗീത തിരുവളിന് ധീവര സമുദായ സംവരണത്തിൽ ജോലി ലഭിച്ചിരുന്നു.
മുൻ എംപി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാർശ കത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…