Sunday, April 28, 2024
spot_img

സഖാക്കളുടെ സ്വന്തം കാലടി സര്‍വ്വകലാശാല; അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനായി പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി കത്തയച്ച് ഏരിയ കമ്മിറ്റി

കാലടി: കാലടി സംസ്‌കൃത സർവ്വകലാശാലയിൽ നിയമത്തിനായി പാർട്ടിയുടെ ശുപാർശ. പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി പറവൂർ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നൽകി. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി നിയമനത്തിന് സഹായിക്കാനാണ് ശുപാർശ നല്‍കിയിരിക്കുന്നത്. പാർട്ടി സഹയാത്രികയായതുകൊണ്ട് പരമാവധി സഹായം ചെയ്തു നൽകണമെന്ന് കത്തിൽ പറയുന്നുണ്ട്. സംഗീത തിരുവൾ എന്ന ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് ശുപാർശ കത്തയച്ചിരിക്കുന്നത്. സംഗീത തിരുവളിന് ധീവര സമുദായ സംവരണത്തിൽ ജോലി ലഭിച്ചിരുന്നു.

മുൻ എംപി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാർശ കത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles