Monday, May 20, 2024
spot_img

അമേരിക്കയുടെ 46-ാം പ്രസിഡന്റായി ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; പുതിയ ഭരണാധികാരിയെ വരവേൽക്കാനൊരുങ്ങി രാജ്യം

വാഷിങ്ടന്‍ : അമേരിക്കയില്‍ പുതിയ ഭരണത്തിന് ഇന്ന് തുടക്കമാകും. രാജ്യത്തിൻറെ 46–ാം പ്രസിഡന്റായി ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മാത്രമല്ല ഇത്തവണ നിരവധി പ്രത്യകതകലാണുള്ളത്. അതിൽ ഒന്നാമത്തേത് 78 വയസ്സുള്ള ജോ ബൈഡനാണ് ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റ്. കൂടാതെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ നിന്ന് ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റ് കൂടെയാണ് കമല ഹാരിസ്.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍ ആഘോഷമായി നടത്തില്ല. വെറും ആയിരം പേരാകും ചടങ്ങില്‍ പങ്കെടുക്കുക. ഡെലവെയർ സംസ്ഥാനത്തെ വിൽമിങ്ടനില്‍ നിന്നു വൈറ്റ്ഹൗസിലേക്കു മാറുന്ന ചരിത്രമുഹൂർത്തത്തിൽ, സെനറ്ററായിരുന്ന കാലത്തേതു പോലെ ട്രെയിനിൽ വരാനായിരുന്നു ബൈഡന്റെ പദ്ധതി. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ അവസാനനിമിഷം ഈ ട്രെയിൻ യാത്ര ‌റദ്ദാക്കേണ്ടി വന്നു. വീണ്ടും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വാഷിങ്ടണിലും യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഡോണള്‍ഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്ഹൗസ് വിടുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ട്രംപ് ഫ്‌ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണ് സൂചന. സത്യപ്രതിജ്ഞയാക്കായി ജോ ബൈഡന്‍ വാഷിങ്ടണിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ബൈഡനും കമല ഹാരിസും കോവിഡ് ബാധിച്ച് മരിച്ചവരുടെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. അതിനിടെ സുരക്ഷാ സേനയിലെ 12 അംഗങ്ങളെ ചുമതലയില്‍ നിന്നും ഒഴിവാക്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ കുടുംബസമേതം ചടങ്ങിനെത്തും എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles