Sunday, November 22, 2026

റഷ്യക്കെതിരെ വാക് യുദ്ധം മാത്രം. അമേരിക്ക സൈന്യത്തെ അയക്കില്ലെന്ന് ബൈഡൻ, കൂസലില്ലാതെ റഷ്യ

വാഷിങ്ടൺ: അമേരിക്ക യുക്രെയ്ന്റെ ഒപ്പമെന്നു യുഎസ് പ്രസിഡന്റ് (Joe Biden) ജോ ബൈഡൻ. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. വരും വര്‍ഷങ്ങളിൽ റഷ്യയുടെ സമ്പദ്ഘടനയെയും സൈന്യത്തെയും ദുര്‍ബലപ്പെടുത്താനായി കടുത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ബൈഡൻ വ്യക്തമാക്കി.

ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണ് നടന്നത്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ യുഎസ് അയക്കില്ലെന്ന് ബൈഡന്‍ വീണ്ടും ആവര്‍ത്തിച്ചു.

പ്രകോപനമില്ലാതെയാണ് റഷ്യ യുദ്ധം തുടങ്ങിയതെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പുടിൻ നടപ്പാക്കുകയാണെന്നും ബൈഡൻ ആരോപിച്ചു. നാറ്റോ പ്രതികരിക്കില്ലെന്നാണ് പുടിൻ കരുതിയതെന്നും നാറ്റോയെ വിഭജിക്കാനാണ് പുടിൻ ശ്രമിച്ചതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles