Monday, May 20, 2024
spot_img

കുടുംബ വഴക്ക്: തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ഭാര്യ സൗമ്യയെ പാലോട് (Palode) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷിജുവിനെ കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷിജു ഫോണ്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഷിജു ഒരാഴ്ചയ്ക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്.

Related Articles

Latest Articles