Saturday, May 4, 2024
spot_img

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ അമേരിക്കൻ ഭരണകൂടം തയ്യാറാകില്ല” – വിലയിരുത്തലുമായി സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ്

ദില്ലി : ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് കലുഷിതമായ ഭാരതം –കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം തയാറാകില്ലെന്നും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സിന്റെ വിലയിരുത്തൽ.

‘ഭാരതം –ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ല.’ – സിഗ്നം ചെയർമാൻ ചാൾസ് മയേഴ്സ് പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാൾസ് മയേഴ്സിന്റെ പ്രതികരണം.

ട്രൂഡോയുടെ ആരോപണങ്ങൾ തള്ളിയ ഭാരതം കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് നിർത്തിവച്ചിരുന്നു.മാത്രമല്ല രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഭാരതം ആവശ്യപ്പെടുകയും ചെയ്തു. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Related Articles

Latest Articles