തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തില്‍ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്. വർഷങ്ങൾക്ക് മുമ്പ് മരടിലെ അപ്പാർട്ട്മെന്‍റില്‍ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യുക വഴി പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിൽ, ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള കാരണക്കാരൻ താനാണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുവെന്നാണ് ബ്രിട്ടാസ് പറയുന്നത്. എന്നാൽ വസ്തുതാവിരുദ്ധമായ കാര്യമാണ് തനിക്കെതിരെ ചിലർ ഉന്നയിക്കുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
പലരെയും പോലെ വർഷങ്ങൾക്കൊണ്ട് ലോൺ അടച്ചു തീർത്താണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. എന്നാൽ വളരെ വെെകിയാണ് മറ്റുള്ളവരെ പോലെ താനും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. എന്നാൽ ചിലർ ആരോപിക്കുന്നത് ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ താൻ ഇടപെടുന്നുവെന്നാണ്. എന്നാൽ ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ആളാണ് താൻ എന്ന് കരുതുന്നില്ലെന്നും, ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ജോൺ ബ്രിട്ടാസ് കുറിപ്പിൽ പറഞ്ഞു. തന്നെ വഞ്ചിച്ച ബിൽഡർമാർക്കും, ബാങ്കിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബ്രിട്ടാസ് കുറിച്ചു.

