Saturday, September 26, 2026

ജോളി ഊരാക്കുടുക്കില്‍: ആല്‍ഫൈന്‍ വധക്കേസിലും അറസ്റ്റ്

കോഴിക്കോട്: ഒരു കൊലപാതക കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലാണ് പുതിയ അറസ്റ്റ്. തിരുവമ്പാടി സിഐ ആണ് ജോളി കസ്റ്റഡിയില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെയും സിലി വധക്കേസില്‍ മാത്യുവിന്റെയും കസ്റ്റഡി അപേക്ഷകള്‍ പൊലീസ് നാളെ സമര്‍പ്പിക്കും. താമരശ്ശേരി കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.

തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആല്‍ഫൈന്റെ മരണം അന്വേഷിക്കുന്നത്. തുടക്കത്തില്‍ അഞ്ച് കൊലപാതകങ്ങള്‍ ചെയ്തുവെന്ന് സമ്മതിച്ച ജോളി ആല്‍ഫൈനെ കൊന്നത് താനല്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍ മകന്‍ റോമോയോട് സിലിയെയും ആല്‍ഫൈനെയും കൊന്നത് താന്‍ തന്നെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോമോ ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിഞ്ഞു.

Related Articles

Latest Articles