Saturday, May 4, 2024
spot_img

ജോ​സ് കെ മാണിയോ, കാപ്പനോ? ആകാംക്ഷകള്‍ക്ക് ഇന്ന് വിരാമം; ജോ​സ് കെ മാണിയുടെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ മാണി വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂചന. അതേസമയം പാലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുന്നത്. എന്നാൽ മാണി സി കാപ്പനും പാലസീറ്റിനായി വിട്ടുവീഴ്ചയില്ലാതെയാണ് നിൽക്കുന്നത്. സിറ്റിംഗ് സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എന്‍സിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താല്‍ നിലവില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന സിപിഎം മുന്നണിയില്‍ ഒറ്റപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles