തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക പി.എസ്. രശ്മി (38) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി പ്രവർത്തിച്ചു വരികയായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് രശ്മിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ദീപക് പ്രസാദ് പാറപ്രം, തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫറാണ്.
മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ ഈരാറ്റുപേട്ട തിടനാട്ടെ വീട്ടിലേക്ക് കൊണ്ട് വരും. വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകൾ നടക്കും.

